മ​ല​പ്പു​റം: സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി​യും ഈ ​സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു​പേ​രും ക​രി​പ്പൂ​രി​ൽ അ​റ​സ്റ്റി​ൽ.

എ​ട്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 146 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​നി ഡീ​ന (30), സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​നെ​ത്തി​യ കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ദ് (24), കോ​ഴി​ക്കോ​ട് വാ​ണി​യം​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജം​നാ​സ് (36) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​യ​നാ​ട് സ്വ​ദേ​ശി സു​ബൈ​ർ എ​ന്ന​യാ​ൾ​ക്ക് വേ​ണ്ടി ദുബായിയിൽ നിന്നും കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​ണ് ഡീ​ന​യു​ടെ അ​റി​വോ​ടെ ഇവർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡീ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത ശേ​ഷം പ​ണം വീ​തി​ച്ചെ​ടു​ക്കാ​നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം

LEAVE A REPLY

Please enter your comment!
Please enter your name here