പത്തനംതിട്ട:പത്തനംതിട്ടയിൽഎൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ പോലീസിനെകൂടിഅറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയം.12 മണിക്കൂർ മുൻപ് തന്നെ റെയ്ഡ് നടക്കുമെന്ന വിവരം എൻഐഎ പോലീസിനെ അറിയിച്ചിരുന്നു.റെയ്ഡിന് മണിക്കൂറുകൾക്ക് മുൻപേ പിഎഫ്ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് വീട്ടിൽ നിന്ന് മുങ്ങി. ഇതാണ് റെയ്ഡ് വിവരം ചോർന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്.

അബ്ദുൾ റാഷിദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് എൻ.ഐ.എ. സംഘം എത്തുമ്പോൾ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂർ സ്വദേശിയും പി.എഫ്.ഐയുടെജില്ലാപ്രസിഡന്റ്ആയിപ്രവർത്തിച്ചിരുന്നയാളുമായ സജീവിന്റെ വീട്ടിൽ റെയ്ഡിനെത്തുമ്പോൾ ഇയാളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തിൽ വിവരം ചോർന്നു എന്ന സംശയംബലപ്പെടാനുള്ള കാരണം.മൂന്ന് ഇടങ്ങളിലാണ് പത്തനംതിട്ട ജില്ലയിൽ പരിശോധന ഉണ്ടാകുന്നത്. പത്തനംതിട്ട നഗരസഭാ പ്രദേശത്ത് പി.എഫ്.ഐയുടെ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റാഷിദിന്റെ വീട്ടിലും സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. നിസാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ വീട്ടിൽ നിന്ന് പോയിരുന്നുവെന്നാണ് ബന്ധുക്കൾ എൻ.ഐ.എയോട് വ്യക്തമാക്കിയത്. കോഴിക്കോട് കേന്ദ്രമാക്കി പുതിയ ജോലിയിൽ പ്രവേശിച്ചുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.റെയ്ഡ് വിവരം ചോർന്നത് ഗൗരവമായി കണ്ട എൻ.ഐ.എ. വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

അതീവഗൗരവ സ്വഭാവമുള്ള വിവര ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സി.ആർ.പി.എഫിന്റെ പിന്തുണയോടു കൂടിയാണ് എൻ.ഐ.എ. സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് പ്രാദേശിക പോലീസിൽ വിവരം അറിയിച്ചു കൊണ്ട് അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here