ആലുവ: കടുങ്ങല്ലൂർ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവത്തിന് 30 ന് കൊടിയേറും.

30 ന് വൈകിട്ട് 5ന് കൊടിക്കൂറ എഴുന്നള്ളിക്കൽ 6-30 ന് ദീപാരാധന, തുടർന്ന് തിരുവാതിരകളി.     7 ന് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടപ്പിള്ളി മന ദേവനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് .8 ന് ടി.എസ് രാധാകൃഷ്ണജി ആൻ്റ് പാർട്ടിയുടെ ഭക്തിഗാനതരംഗിണി.

31ന് (ശനി) പുലർച്ചെ 3.30ന് പള്ളിയുണർത്തൽ, 4 ന് നിർമ്മാല്യ ദർശനം, 8 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് കാഴച ശ്രീബലി, ദീപാരാധന, തിരുവാതിര കളി, നാട്ടുകൂട്ടം 1 രാത്രി 8.45ന് വിളക്കിനെഴുന്നള്ളിപ്പ്.

ജനുവരി – 1 (ഞായർ) ന് രാവിലെ 9-30 ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് തിരുവാതിരകളി, 7.30 ന് നാടൻപാട്ട്..,2-ന് (തിങ്കൾ)  വൈകിട്ട് 7 -30 ന് ഗാനമേള.

3ന് (ചൊവ്വ ) വൈകിട്ട് 7 -30 ന് കർണ്ണശപഥം കഥകളി,

4 ന് (ബുധൻ ) ചെറിയ വിളക്ക്: വൈകിട്ട് 7ന് എട്ടങ്ങാടി, 8 ന് പിൻവിളക്ക്.

5 ന് (വ്യാഴം) വലിയ വിളക്ക്. രാവിലെ 8ന് – 3 ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്.( ഗജരാജൻ കിരൺ നാരായണൻകുട്ടി ചാറ്റുകുളത്തപ്പൻ്റെ തിടമ്പേറ്റും) 12 ന് ആനയൂട്ട് തുടർന്ന് പ്രസാദ ഊട്ട് – വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി 11-30ന് പള്ളിവേട്ട തിരുവാതിര കളി, പാതിരാപൂ ചൂടൽ, ഉറക്കമൊഴിയൽ’

6 ന് (വെള്ളി) രാവിലെ 7 ന് തൃക്കൊടിയിറക്കം.10.30 മുതൽ ആറാട് സദ്യ- വൈകിട്ട് 4ന് ആറാട്ടെഴുന്നള്ളിപ്പ്: 6 ന് ആലുവ മഹാദേവ സന്നിധിയിൽ പെരിയാറിൽ ആറാട്ട്: തുടർന്ന് താലം, ചെണ്ടമേളം, കാവടി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പ്. രാത്രി 10 ന് ആറാട്ട് വിളക്കോടെ തിരുവുത്സവത്തിന് പരിസമാപ്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here