ആലുവ: അന്തരിച്ച പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സുനേഷ് കോട്ടപ്പുറത്തെ ആലുവ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് 2019 ഫെബ്രുവരി എട്ടാം തീയതിയാണ് സുനേഷ് അന്തരിക്കുന്നത്. ആലുവ മീഡിയ ക്ലബ്ബ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ആലുവ അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ അഡ്വ.ബി.എ. അബ്ദുള്‍ മുത്തലീബ് ഉദ്ഘാടനം ചെയ്തു. എല്ലാവരേയും ഉള്‍ക്കൊള്ളുവാനും ആരേയും പിണക്കാതെ ഫോട്ടോഗ്രാഫിയും പത്രപ്രവര്‍ത്തനവും ഒരുപോലെ കൈകാര്യം ചെയ്യുവാനും സുനേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ അഡ്വ.വി. സലീം സുനേഷ് കോട്ടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന തലത്തില്‍ തന്നെ സൗഹൃദമുക്കാന്‍ സുനേഷിന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തു. സുനേഷുമായുള്ള ഓര്‍മ്മകള്‍ സഹപ്രവര്‍ത്തകര്‍ പങ്കുവെച്ചു.
മീഡിയ ക്ലബ്ബ് പ്രസിഡന്റ് ജോസി പി.ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. സുബിന്‍ സ്വാഗതവും ട്രഷറര്‍ എസ്.എ. രാജന്‍ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here