കൊച്ചി: ആലുവയിൽ പണമിടപാടു നടത്തുന്നയാൾ എൻഐഎ കസ്റ്റഡിയിൽ. വെസ്റ്റ് കരയിൽ വെള്ളൂർ അകത്തോട്ട് വീട്ടിൽ അശോകനെയാണ് കസ്റ്റഡിയിൽ എടുത്തത്. അശോകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും എൻഐഎ പിടിച്ചെടുത്തു.

ആലുവ സെമിനാരി പടിക്കടുത്ത് മൂൺ ലൈറ്റ് അപ്പാർട്ടുമെന്റിൽ വാടകയ്ക്ക് താമസിക്കുന്ന സീനുമോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. സൈനുദ്ദീന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.

പാനായിക്കുളം സ്വദേശിയായ ഇയാൾ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഇയാളോട് വ്യാഴാഴ്ച കൊച്ചി എൻഐഎ ആസ്ഥാനത്ത് ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here