തൃശൂർ: പത്തടി ഉയരവും 800 കിലോ ഭാരവും. നാലുപേരെ പുറത്തേറ്റാൻ കഴിയും. ഒരിക്കലും മദം പൊട്ടുമെന്ന് പേടിയും വേണ്ട.ഉത്സവങ്ങളിൽ ധൈര്യമായി എഴുന്നെളിക്കാം.ഇരിഞ്ഞാടപ്പില്ലി എന്ന ലക്ഷണമൊത്ത ഗജവീരന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊരു റോബോട്ടിക്ക് ആന എന്നതാണ്.ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിളി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് റോബോട്ടിക് ആനയെനടയ്ക്കിരുത്താൻ ഒരുങ്ങുന്നത്.

ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് അഞ്ചുലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ മാസം 26 നാണ് ഇരിഞ്ഞാടപ്പില്ലി രാമനെ നടയിരുത്തുന്നത്. ഇരുമ്പു കൊണ്ടുള ചട്ടക്കൂടിന് പുറത്ത് റബർ ഉപയോഗിച്ചാണ് ആനയുടെ നിർമ്മാണം. ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വൈദ്യുതിയുടെ സഹായാത്താലാണ് പ്രവർത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ രണ്ടുമാസം എടുത്തു.

ദുബായ് ഫെസ്റ്റിവലിൽ റോബോട്ടിക് ഗജവീരൻമാരെ ഒറുക്കിയ ചാലക്കുടി പോട്ട പനമ്പിളി കോളേജ് റോഡിലുള്ല ഫോർ ഹി ആർട്സിലെ പ്രശാന്ത്, ജിനേഷ്, റോബിൻ, സാന്റോ എന്നിവരാണ് ഗജവീരന്റെ ശില്പികൾ,. അഞ് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ലവയെല്ലാം മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. തുമ്പിക്കൈ പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽ നിന്ന് വെള്ലം ചീറ്റുകയും ചെയ്യും,

 

LEAVE A REPLY

Please enter your comment!
Please enter your name here