ബ്രഹ്മപുരംതീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽപ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടത്തു .

ഇതിനായിപ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കും.  മന്ത്രിമാരും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമനസേനയുടെ ശ്രമങ്ങൾക്ക്പു |റമെനാവിക,വ്യോമസേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സഹായം ലഭ്യമാക്കിയതും യോഗം വിലയിരുത്തി.

ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചത് മുതൽ ജില്ലാ ഭരണകൂടം തീയണയക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വരികയാണെന്നും കളക്ടർ വിശദീകരിച്ചു. യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്, വീണ ജോർജ്, കൊച്ചി മേയർ എം.അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ഫയർ ഫോഴ്സ് ഡയറക്ടർ ബി.സന്ധ്യ, കളക്ടർ ഡോ.രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു. എയർഫോഴ്സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി,

ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്കരിക്കാൻ നിർദേശം നൽകും. ജൈവ മാലിന്യ സംസ്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തിരമായി റിപ്പയർ ചെയ്യാനും യോഗത്തിൽ ധാരണയായി. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരടങ്ങിയ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും യോഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here