തൃശൂർ: വെള്ളിത്തിരയിലെ മികവാർന്ന പ്രകടനം കൊണ്ട് കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം. ഇന്നസെന്റ് അവതരിപ്പിച്ച അനശ്വര കഥാപാത്ര ങ്ങളെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാല ക്കുടസെന്റ്തോമസ്കത്തീഡ്രൽദേവാലയത്തിലെ കല്ലറയിൽ ആലേഖനം ചെയ്തു.

ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റ് ജൂണിയ റിന്റെയും അന്നയുടെയുമാണ് ആശയപ്രകാരമാണ് കല്ലറയിലെ മാർബിൾ ഫലകത്തിൽ കഥാപാത്രങ്ങളെ കൊത്തിവച്ചത്. ഫിലിം റീലിന്റെ മാതൃകയിലാണ് താരത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതി യിരിക്കുന്നത്.

കിലുക്കം, കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മി ഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ ആ ൻഡ് ദി സെയ്ന്റ്, കല്ല്യാണരാമൻ, ആറാം തമ്പുരാൻ, ഫാന്റം, നമ്പർ 20 മദ്രാസ് മെയിൽ, മണിച്ചിത്രത്താഴ്, വെട്ടം, മനസിനക്കരെ, ഒരു ഇന്ത്യൻ പ്രണയകഥ, ഗോ ഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവിൽ കാവടി, സന്ദേശം, നരേന്ദ്രൻ മക ൻ ജയകാന്തൻ വക, പാപ്പി അപ്പച്ചാ തുടങ്ങിയ ചിത്ര-ങ്ങളിലെ വിവിധ കഥാപാത്രങ്ങൾ കല്ലറയിൽ ഉൾ ക്കൊള്ളിച്ചിരിക്കുന്നു.

ഇന്നസെന്റിന്റെ ഏഴാം ഓർമദിനത്തോട് അനുബന്ധി ച്ച് നിരവധി പേരാണ് കല്ലറ കാണുവാനും പ്രാർഥിക്കു വാനും എത്തിച്ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here