പാലക്കാട്: കോടതി വെറുതെ വിട്ട രണ്ട്പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് നടത്തിയത്. നിരവധി ഭീഷണികൾ നേരിട്ടു. കേസിൽ നിന്നും പിന്മാറാൻ പലരും ആവശ്യപ്പെട്ടു. അവസാനം 14 പേർക്ക് ശിക്ഷവാങ്ങി നൽകാനായി. കോടതി വെറുതെ വിട്ട രണ്ടുപേർക്ക് കൂടി ശിക്ഷവാങ്ങി നൽകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കോടതി വിധി പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരസു.

LEAVE A REPLY

Please enter your comment!
Please enter your name here