പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധവുമായി ഓർത്തഡോ ക്സ് യുവജനസംഘം(ഒസിവൈഎം). അടൂർ നഗര ത്തിലാണ് വീണാ ജോർജിനെതിരെ ഒസിവൈഎം പ്രവർത്തകർ പരസ്യമായി പോസ്റ്റർ പതിച്ചത്.

ചർച്ച് ബിൽ വിഷയത്തിൽ മന്ത്രിക്കെതിരെ നേരത്തെയും യുവജനസംഘം പോസ്റ്റർ പതിച്ചിരുന്നു. ഈ സം ഭവത്തിൽ ഒരു യുവാവിനെതിരെ കലാപാഹ്വാനത്തിനും പൊതുജനമധ്യത്തിൽഅപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് വീണ്ടും പോസ്റ്റർ പ്രതിഷേധവുമായിയുവാക്കൾരംഗത്തെത്തിയത്. മന്ത്രിക്കെതിരെ സംസാരിച്ചാൽ ഭീഷണിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഒസിവൈഎം നേതാക്കൾ പ്രതികരിച്ചു

“ചർച്ച് ബിൽ; പിണറായി വിജയൻ നീതി നടപ്പാക്കണം’, “നമ്മുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് നേരത്തെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ എഴുതിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here