ന്യൂഡൽഹി:വിദ്വേഷപ്രസംഗംനടത്തുന്നവർക്കെതിരേ സർക്കാർ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി. ജസ്റ്റീസ് കെ.എം. ജോസഫ്, ജ സ്റ്റീസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാ ണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭര ണ പ്രദേശങ്ങൾക്കും ഈ നിർദേശം നൽകിയത്.

വിദ്വേഷ പ്രസംഗത്തെപ്പറ്റി പരാതികൾ ലഭിച്ചില്ലെങ്കി ലും കേസ് രജിസ്റ്റർ ചെയ്യണമെന്ന് കോടതി നിർദേശം നൽകി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താ ൻ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി എടുക്ക ണം. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയാൽ കോടതി യലക്ഷ്യക്കേസ് ഫയൽ ചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കി.

വ്യക്ത വിദ്വേഷ പ്രസംഗം നിരീക്ഷിക്കാൻ എല്ലാ സംസ്ഥാന ങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിക്കണമെ ന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ഇത്തരം പ്രസംഗ ങ്ങൾ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here