തൃശൂർ: പൂരങ്ങളുടെ പൂരത്തിന് ഇന്ന് സമാപനം  ഇന്ന് നാട്ടുകാരുടെ പകൽപൂരത്തോടെയും പകൽ വെടിക്കെട്ടോടെയും പിന്നാലെ ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെയും തൃശൂരിന്റെ പൂരാഘോഷം അവസാനിക്കും. പകൽപൂരത്തിന് മുന്നോടിയായി രാവിലെ എട്ടിന് മണികണ്ഠൻ പന്തലിൽ നിന്ന് പാറമേക്കാവ് വിഭാഗത്തിന്റെയും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടി വിഭാഗത്തിന്റെയും എഴുന്നളത്ത് ആരംഭിച്ചു. പടിഞ്ഞാറേ നടയിൽ എഴുന്നളി നിന്ന് ഇരുവിഭാഗവും കുടമാറ്റം നടത്തി പകൽപൂരം നടത്തും. ശേഷം പകൽ വെടിക്കെട്ടും നടക്കും.

വടക്കുംനാഥനെ സാക്ഷിനിർത്തി തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്തെ നിലപാട്തറയിൽ എത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ

പൂരാഘോഷം അവസാനിക്കും. അടുത്ത പൂരത്തിന് കാണാമെന്ന ഉപചാരം ചൊല്ലലിന് സാക്ഷിയാകാനും ജനസാഗരം അവിടേക്ക് ഒഴുകിയെത്തും. ഇന്ന് പകൽപൂരം തൃശൂരുകാരുടെ സ്വന്തമാണ്. സുരക്ഷിതമായ പൂരാസ്വാദനത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ട് ഇത്തവണ. അടുത്ത വർഷം പൂരം നടക്കുക ഏപ്രിൽ 19നാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here