കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ നിന്നും 6720 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസ്സിലെ പ്രതികൾ എറണാകുളം എൻ ഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി.ടെനിമോന്റെ നേതൃതത്തിലുള്ള സ്പെഷ്യൽ അക്ഷൻ ടീമിന്റെ പിടിയിലായി.

ഉണിച്ചിറയിൽ സ്പിരിറ്റ് സൂക്ഷിക്കുന്നതിന് വേണ്ടി ഗോഡൗൺ വാടകക്കെടുത്തിരുന്ന കേസ്സിലെ രണ്ടാം പ്രതി മാവേലിക്കര, പെരിങ്ങാല, നടക്കാവിൽ , വിജയ ഭവനിൽ അഖിൽ വിജയൻ (35) ഗോഡൗണിലെ ജോലിക്കാരനും അഖിലിന്റെ സഹായിയുമായ കേസ്സിലെ മൂന്നാം പ്രതി കാർത്തികപ്പിള്ളി, കൃഷ്ണപുരം, പുള്ളിക്കണക്ക്, പതിയാരത്ത് ലക്ഷം വീട്ടിൽ അർജ്ജുൻ അജയൻ (25) എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ ഒന്നാം പ്രതി അജിത്തിനെ കൂടാതെ ഈ കേസ്സിൽ സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥരായ മീനച്ചിൽ കടനാട് നീലൂർ മറ്റത്തിപ്പാറ സ്വദേശി മഞ്ഞക്കുന്നേൽ ആന്റണി എന്ന ഷാജൻ, തൊടുപുഴ കാരിക്കോട് ഇടവെട്ടി ദേശത്ത്, അഞ്ചു കണ്ടത്തിൽ വീട്ടിൽ നിബു സെബാസ്റ്റിൻ, സ്പിരിറ്റ് കടത്താൻ സാമ്പത്തിക സഹായം ചെയ്ത മീനച്ചിൽ മേലുകാവ് തുണ്ടിയിൽ വീട്ടിൽ തോമസ് ജോർജ്ജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നതാണ്.ഇതോടെ ഈ കേസ്സിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഗോഡൗൺ വാടക്ക് എടുത്തിരുന്ന അഖിൽ വിജയൻ പിടിയിലായതോടെ കേസ്സിൽ നിർണ്ണായക വഴിത്തിരിവായി. ടോറസ്റ്റ് ലോറിയിൽ വൻ തോതിൽ സ്പിരിറ്റ് എത്തിച്ച് നൽകിയിരുന്നത് രാജ് മണികണ്ഠൻ എന്ന മൈസൂർ സ്വദേശിയാണെന്ന് സൂചന ലഭിച്ചു. ഇതോടെ ഇയാൾക്കായുള്ള അന്വേഷണം മൈസൂരിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെൻറ് അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം. ഉണിച്ചിറ സ്പിരിറ്റ് കേസ്സ് സംബന്ധിച്ച് കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുന്നതാണെന്ന് എൻഫോഴ്സ്മെന്റ് അസി. കമ്മീഷണർ ബി.. ടെനിമോൻ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here