ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കട മദ്യപാനിയായ അക്രമി തല്ലിത്തകർത്തു.ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനു സമീപത്തെ കള്ള് ഷാപ്പ് വഴിയിൽകായനാട്ട് റോബിൻ എന്ന വ്യക്തി നടത്തുന്ന സി ക്ലാസ്കടയിലാണ് ആക്രമണം നടന്നത്.

കൈയിൽ ഇരുമ്പുവടിയുമായി എത്തിയ അക്രമി മണ്ണെണ്ണക്കുപ്പി കത്തിച്ചെറിഞ്ഞ ശേഷം കട തല്ലിതകർക്കുകയായിരുന്നു. കടയിലെ മിഠായിഭരണികളും ഗ്യാസ് സ്റ്റൗവും ഇയാൾ അടിച്ച് തകർത്തു. മണ്ണെണ്ണക്കുപ്പി വലിച്ചെറിഞ്ഞ് കടയ്ക്ക് തീകൊളുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണം ന ടത്തിയതെന്നും അക്രമി സ്റ്റേഷനിലെത്തുന്ന യാത്രികരെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നും പ്രദേശത്തെ വ്യാപാരികൾ പറയുന്നു.സംഭവ സമയം സമീപ കടകളിലുള്ളവരും, യാത്രികരും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വിവരമറിയിച്ചിട്ടും പോലീസെത്താനും വൈകിയതായും ആരോപണമുണ്ട്

മുൻ എസ് പി കാർത്തിക്   സ്ഥലം മാറി പോയതിൽ പിന്നെ നഗരത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തനം കാര്യമായി നടക്കുന്നില്ലെന്നും ഇതുമൂലം അക്രമവും, ലൈംഗീക അരാജകത്വവും, വർദ്ധിച്ചതായും, വിവരമറിയിച്ചാൽ പോലും പോലീസ് തിരിഞ്ഞ് നോക്കുന്നില്ലെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here