തൃശൂർ: ഇലത്താള പ്രമാണി നെടുമ്പാൾ പറമ്പിൽ നാരായണൻ നായർ(74) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

പാണ്ടിയത്ത് കുഞ്ചുനായരുടെയും പറമ്പിൽ പാപ്പുവ മ്മയുടെയും മകനായി ജനിച്ച നാരായണൻ ചേർപ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലുടെയാണ് വാദ്യകലാരംഗത്തേക്ക് പ്രവേശിച്ചത്.

ക്ഷേത്രവാദ്യകലാരംഗത്ത് മേളം, പഞ്ചവാദ്യം എന്നിവയിലെ ഇളത്താളനിരയിലെ പ്രമാണിയായും സഹപ മാണിയായും പ്രവർത്തിച്ചിരുന്നു. ആറാട്ടുപുഴ, പെരുവനം, കൂടൽമാണിക്യം, എടക്കുന്നി, തൃപ്പയ്യ, തൃപ്പൂണിത്തുറ, തൃക്കൂർ, തൃപ്രയാർ തുടങ്ങി വലുതും ചെറുതുമായ നൂറുകണക്കിന് പൂരങ്ങൾക്ക് പ്രമാണിയായിരുന്നു.

പ്രമാണിമാരായ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ എന്നിവരുടെ മേളങ്ങൾക്കും ഇലത്താള പ്രമാണിയായി.

LEAVE A REPLY

Please enter your comment!
Please enter your name here