കെപിസിസി പ്രസിഡന്റിനെതിരെ വസ്തുതാവിരുദ്ധമായ യാതൊരു നിലവാരവും ഇല്ലാത്ത ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത നുണ പ്രചാരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് ആരോപണം പിൻവലിച്ച് പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്ന് ജെ.ബി മേത്തർ എം പി.

കെ സുധാകരനെതിരെ അതുമിതും പറഞ്ഞ് ഗോവിന്ദൻസ്വയംഅപഹാസ്യനാകുകയാണ്. കഥയും കഴമ്പുമില്ലാത്ത വില ഇടിഞ്ഞ രാഷ്ട്രീയക്കാരനായി എം വി ഗോവിന്ദൻ മാറി. ഡിജിപിയുടെ ജോലി ഗോവിന്ദൻ മാഷിനെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും ജെബി മേത്തർ ഫേസ്ബുക്ക് വിഡിയോയിൽ പ്രതികരിച്ചു

വ്യാജ രേഖ ചമച്ച കെ വിദ്യയേയും തട്ടിപ്പിലൂടെ ജയിച്ച ആർഷോയെയും പിടിക്കാൻ ഗോവിന്ദനും പൊലീസിനും കഴിയുന്നില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

https://fb.watch/le-NM1aaSW/?mibextid=RUbZ1f

 

LEAVE A REPLY

Please enter your comment!
Please enter your name here