കൊച്ചി: വാതിലുകളും ജനലുകളും നിര്‍മാണരംഗത്തെ മുന്‍നിരക്കാരായ ഫെനെസ്റ്റ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കേരളത്തിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് നാട്ടകം മറിയപ്പള്ളിയില്‍ എക്‌സ്‌ക്ലൂസീവ് ഷോറൂം എസ്ജിഎം ഏജന്‍സി തുറന്നു. ഏറ്റവും മികച്ച അലൂമിനിയം ജനാലകള്‍, വാതിലുകള്‍, യുപിവിസി ജനാലകള്‍, വാതിലുകള്‍, സോളിഡ് പാനല്‍ ഡോറുകള്‍ എന്നിവ ഈ ഷോറൂമില്‍ ലഭ്യമാണെന്ന് ഫെനെസ്റ്റ ബിസിനസ് ഹെഡ് സാകേത് ജെയിന്‍ പറഞ്ഞു. കോട്ടയത്ത് ഷോറൂം തുറന്നതോടെ ഫെനെസ്റ്റയ്ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ 350ലധികം സ്ഥലങ്ങളില്‍ സാന്നിധ്യമുണ്ട്.

ഇന്ത്യയിലെ അലുമിനിയം വിന്‍ഡോകള്‍, ഡോറുകള്‍, യുപിവിസി വിന്‍ഡോസ് & ഡോര്‍, സോളിഡ് പാനല്‍ ഡോറുകള്‍ വിഭാഗങ്ങളിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ കമ്പനിയുടെ വിപണി വിഹിതം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here