ഒട്ടേറെ സവിശേഷതകളുമായാണ് ജിയോ ഭാരത് ഫീച്ചർ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. കോം‌പാക്റ്റ് ഡിസൈനും 1.77 ഇഞ്ച് QVGA TFT സ്‌ക്രീനുമാണ് ആദ്യ കാഴ്ചയിലെ ആകർഷണം. നീക്കം ചെയ്യാവുന്ന 1000mAh ബാറ്ററിയാണ് ജിയോ ഭാരതിന് ഉള്ളത്. ജിയോ സിം മാത്രമെ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനാൽ ഫോൺ ഉപയോഗിച്ചുതുടങ്ങാൻ ജിയോ സിം ഇടേണ്ടതുണ്ട്.

പവർ ഓണാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഉപകരണത്തിന്റെ മെനുവിൽ ലഭ്യമായ മൂന്ന് ജിയോ ആപ്പുകൾ കാണാം. ഏറ്റവും പുതിയ വെബ് സീരീസ്, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, HBO ഒറിജിനൽസ്, സ്‌പോർട്‌സ്, ടിവി ഷോ എന്നിവയുൾപ്പെടെയുള്ള നോൺ-സ്റ്റോപ്പ് വിനോദങ്ങളുടെ ഒരു വലിയ നിര പ്രദാനം ചെയ്യുന്ന JioCinema ഇതിൽ ആദ്യത്തേത്. രണ്ടാമതായി, ഇന്ത്യയിലെ പ്രമുഖ സൗജന്യ സംഗീത ആപ്പായ JioSaavn ഉണ്ട്. വളരെ വിപുലമായ ഗാനങ്ങളുടെ ശേഖരം ഇവിടെ ലഭ്യമാണ്. അവസാനമായി യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ജിയോപേയും ഉണ്ട്.

ആദ്യത്തെ പത്ത് ലക്ഷം ജിയോ ഭാരത് ഫോണുകൾക്കുള്ള ബീറ്റ ട്രയൽ ജൂലൈ 7ന് ആരംഭിക്കും. വെറും 999 രൂപ മുതലായിരിക്കും ജിയോ ഭാരത് ഫോണുകളുടെ വില. മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30% കുറഞ്ഞ പ്രതിമാസ പ്ലാനും 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭ്യമാകും.

അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്ക്കും പ്രതിമാസം 123 രൂപയായിരിക്കും നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോൾ 2 ജിബി ഡാറ്റ പ്ലാനിന് 179 രൂപയാണ് കുറഞ്ഞ നിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here