തൃശൂർ: കൂർക്കഞ്ചേരിയിൽനിന്നു കാണാതായ മൂ ന്നു വിദ്യാർഥികളെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. ഒൻപതാം ക്ലാസുകാരായ രണ്ടു പെൺകുട്ടികളെയുംഒരുആൺകുട്ടിയെയുമാണ് മഹാരാഷ്ട്രയിലെപൻവേലിൽനിന്ന്കണ്ടെത്തിയത്.

സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറി ഞ്ഞത്. ഇവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.സ്കൂളിലേക്കു പോയ കുട്ടികൾ മടങ്ങിയെത്താത്തിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. കുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും പണമെടുത്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി യിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരു ന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു.

ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യ ത്തിൽ ട്രെയിനിൽ കണ്ട കുട്ടികളെ മലയാളികളാ യ യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തി പ്പോൾ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തിൽ ഇവരെ തടഞ്ഞു വച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് തിരിച്ച റിഞ്ഞു. കുട്ടികളെ എത്രയും വേഗം നാട്ടിൽ തിരി ച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here