ആരോഗ്യമന്ത്രിയുടെപേഴ്‌സണൽസ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കൃത്യമായ അന്വേഷണം നടക്കും. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല. എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ.

തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് കാണിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല. രണ്ടും രണ്ട് പാര്‍ട്ടിയാണ്. അവര്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here