തിരുവനന്തപുരം: അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജ യൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യു ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധസമരം ആരം ഭിച്ചു. സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാ ക്യം ഉയർത്തിയാണ് പ്രതിഷേധം.

രാവിലെ 6:30ന് ഉപരോധസമരം ആരംഭിച്ചു. ഉപരോ ധ സമരത്തെത്തുടർന്ന് തിരുവനന്തപുരം നഗരത്തി ൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോ ധിക്കുമെന്ന് സമരക്കാർ അറിയിച്ചു. കെപിസിസി പ്ര സിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാ ക്കൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9.30ന് സ മരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേ താവ് വി.ഡി. സതീശൻ നിർവഹിക്കും.

റേഷൻ കട മുതൽ സെക്രട്ടേറിയറ്റ് വരെ എന്ന പേരി ലാണു പ്രക്ഷോഭം സമരം. അഴിമതിയിൽ മുങ്ങിക്കു ളിച്ച മുഖ്യമന്ത്രി രാജിവയ്ക്കുക, വിലക്കയറ്റം തടയു ക, കർഷകരോടുള്ള അവഗണന അവസാനിപ്പിക്കു ക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം

LEAVE A REPLY

Please enter your comment!
Please enter your name here