ആലുവ: ആലുവയിൽ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകിയ കോടതി വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.

ഈ വിധി ഇനി മറ്റൊരാളുടേയും മനസ്സിൽ പോലുംഇത്തരംകുറ്റകൃത്യംആവർത്തിക്കാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലാകട്ടെ എന്ന് എംഎൽഎ പറഞ്ഞു.

കേസ് അന്വേഷിച്ച റൂറൽ എസ് പി വിവേക് കുമാർ ഐ പി എസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. മോഹൻരാജ് എന്നിവരേയും,ഈ കേസിൽ അനുകൂലമായ മൊഴി നൽകിയ 46 സാക്ഷികളേയും അനുമോദിക്കുന്നതായി എംഎൽഎ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here