തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് സഹായവുമായി നടനും മുൻഎം പിയുമായ സുരേഷ് ഗോപി. മകളുടെ വിവാഹത്തിനാവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നാളെ ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും സന്ദർശിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.കുടുംബം പോറ്റാൻ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ ദുരിതം നിറഞ്ഞ ജീവിതത്തെ കുറിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതുകണ്ടാണ് സുരേഷ് ഗോപി വാഗ്ദാനവുമായെത്തിയത്.

ധന്യയും ഭർത്താവും കുഞ്ഞും ഭർതൃമാതാവും വാടകവീട്ടിലാണ് താമസം. ഭർത്താവിന് ഹൃദയസംബന്ധമായ അസുഖമാണ്. ഭർതൃമാതാവിനും സുഖമില്ല. പ്രണയ വിവാഹമായതിനാൽ വീട്ടുകാർ ഉപേക്ഷിച്ചു. കുഞ്ഞിനെ നോക്കാൻ വേറെ ആരുമില്ല. അതിനാൽ മുല്ലപ്പൂവുമായി പുലർച്ചെ കുഞ്ഞിനെയും കൂട്ടി ക്ഷേത്രനടയിൽ എത്തും. ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കും. ഭർത്താവിന് മരുന്ന് വാങ്ങാൻ മാത്രം മാസം എണ്ണായിരം രൂപ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here