പറവൂർ:യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതും ഉപയോഗിച്ചതും പ്രതിപക്ഷ നേതാവിന്റെ അറിവോടുകൂടി. തെരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തോളം വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു എന്ന ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി പ്രതിപക്ഷ നേതാവിന് ലഭിച്ചിട്ടും ഇതിനെതിരെ നടപടിയെടുക്കാത്തതും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് ഈ പരാതി കൈമാറാതിരുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും ,രാജ്യ സുരക്ഷയെ അട്ടിമറിക്കുന്ന ഗുരുതരമായ കുറ്റകൃത്യത്തിന് കൂട്ടുനിന്ന പ്രതിപക്ഷനേതാവ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും യുവമോർച്ച സംസ്ഥാന ജന സെക്രട്ടറി ദിനിൽ ദിനേശ് ആവശ്യപ്പെട്ടു യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീഷന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർച്ചിന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് മാടവന, യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി. സംസ്ഥാന സമിതി അംഗം ജിതിൻരാജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കാർത്തിക് പാറയിൽ, കണ്ണൻ തുരുത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ഗോപു പരമശിവൻ ജില്ലാ സെക്രട്ടറിമാരായ അനുരൂപ് , സന്ദീപ് , അനന്തു സജീവൻ,ജില്ലാ സോഷ്യൽ മീഡിയ സഹ കൺവീനർ ഹരിലാൽ എന്നിവർ നേതൃത്വം നൽകി..

LEAVE A REPLY

Please enter your comment!
Please enter your name here