ആലുവ:നവകേരള സദസിനായി മുഖ്യമന്ത്രിയെത്തുന്ന ദിവസം സമ്മേളന വേദിക്കരികിൽ പാചകം പാടില്ലെന്ന വിചിത്ര നിർദേശവുമായി ആലുവ പൊലീസ്. 7 ന് നവകേരള സദസ് നടക്കുന്ന സ്വകാര്യ ബസ്റ്റാൻ്റിലെ സമ്മേളനവേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാർക്കാണ് നിർദേശം.

സുരക്ഷാകാരണങ്ങളാൽ ഭക്ഷണശാലയിൽ അന്നേ ദിവസം പാചകവാതകമുപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാൻ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ എത്തിച്ച് വിൽക്കണമെന്നും നോട്ടിസിൽ പറയുന്നു. ജീവനക്കാർ പൊലീസ് സ്‌റ്റേഷനിലെത്തി തിരിച്ചറിയിൽ കാർഡ് വാങ്ങണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ ഇവർക്ക് കടയിൽ ജോലിക്ക് നിൽക്കാൻ പറ്റില്ല. ഈ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here