കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അ ന്തരിച്ചു. ഇന്ന് രാവിലെ തൃപ്പൂണിത്തുറയിലെ മക ന്റെ വീട്ടിൽവച്ചാണ് അന്ത്യം. വാർധക്യസഹജമാ യ രോഗങ്ങളെ തുടർന്നാണ് മരണം.

കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ നിരവധി സം ഭാവനകൾ മലയാളസാഹിത്യത്തിനു നൽകി. യ ജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചി ൽ, കുട്ടിത്തിരുമേനി തുടങ്ങിയവയാണ് കൃതികൾ.

സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാ ന ചലച്ചിത്ര പുരസ്ക്‌കാരം, കുങ്കുമം അവാർഡ്, നാ ലപ്പാടൻ നാരായണ മേനോൻ അവാർഡ്, വി.ടി. അവാർഡ്, ജ്ഞാനപ്പാന അവാർഡ്, അമൃതകീർ ത്തി പുരസ്ക്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

1940 മെയ് 1ന് മലപ്പുറം ജില്ലയിൽ വെള്ളക്കാട്ടുമന യിലാണ് ജനനം. ഗൗരി അന്തർജനം, നാരായണൻ ഭട്ടതിരിപ്പാട് എന്നിവരാണ് മാതാപിതാക്കൾ. പതി നാറാം വയസിലായിരുന്നു വിവാഹം. പിന്നീട് സാ മൂഹികപ്രവർത്തത്തനത്തിലും സജീവമായിരു ന്നു.

നമ്പൂതിരി സമുദായത്തിലെ സ്ത്രീജീവിതത്തെ ക്കുറിച്ച് എഴുതിയ സാഹിത്യകാരിയാണ് ശ്രീദേ വി. സംസ്കാരം ചൊവ്വാഴ്‌ച വൈകിട്ട് നാലിന് തൃപുണിത്തുറയിൽ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here