തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ സിപിഎം കുരുതി കൊടുക്കും. തൃശൂരിൽ ബിജെപിക്ക് ജയിക്കാൻ സിപി ഐയെ ബലികൊടുക്കുമെന്നും മുരളീധരൻ ആ രോപിച്ചു.സിപിഎം-ബിജെപി അന്തർധാരയുണ്ട്. മോദിക്ക് മുന്നിൽ പിണറായി അനുസരണയുള്ള കുട്ടിയായി മാറി

വീണാ വിജയന്റെ കമ്പനിക്കെതിരായ കേസ് ഹൈക്കോട തിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കേന്ദ്ര ഏജൻസികൾ മാത്രം അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

സാധാരണയായി ഇത്തരം ആരോപണം ഉയരു മ്പോൾ കേസിനെ നിയമപരമായും രാഷ്ട്രീയപര മായും നേരിടുമെന്നാണ് എല്ലാവരും പറയുക. എ ന്നാൽ രാഷ്ട്രീയപരമായി നേരിടുമെന്നാണ് എം. വി.ഗോവിന്ദൻ പറഞ്ഞത്. കേസിനെ നിയമപരമായി നേരിടാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here