രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിനഅവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് ലഭിച്ചിരിക്കുന്നത്.

എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സു​ഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോ​ഗസ്ഥർ.

അ​ഗ്നിശമന സേന വിഭാ​ഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്., അനിൽ പി മണി എന്നിവർക്കാണ് മെഡൽ. അ​ഗ്നിശമന സേന വിഭാ​ഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡൽ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here