ന്യൂഡൽഹി:രാജ്യംപരിവർത്തനത്തിന്റെപാതയിലാണെന്നുംഎല്ലാപൗരൻമാരുംരാജ്യപുരോഗതിക്ക് വേണ്ടിപ്രവർത്തിക്കണമെന്നും രാഷ്ട്രപതി ദ്രൗപദിമുർമു.റിപ്പബ്ലിക്ദിനാഘോഷത്തിൻ്റെഭാഗമായിരാജ്യത്തെഅഭിസംബോധനചെയ്യുകയായിരുന്നു രാഷ്ട്രപതി. അയോദ്ധ്യരാമക്ഷേത്ര ഉദ്ഘാടനംരാജ്യത്തിന്റെഅഭിമാനനിമിഷ മാണെന്നും രാഷ്ട്രപതി പറഞ്ഞു.

അയോദ്ധ്യ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണ്. സാംസ്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാൻ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരൻമാർ ആ നിമിഷത്തെ വാഴ്ത്തും. ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അവർക്കുള്ല വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു അതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യം ഇന്ന് പരിവർത്തനത്തിന്റെ ആദ്യനാളുകളിലാണ്. അമൃത്കാൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. രാജ്യത്തെ ഉന്നതിയിലേക്ക് ഉയർത്താനുള്ല സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. പുതിയ ഉയരങ്ങൾ കീഴടക്കാനായി ഓരോ പൗരനും പ്രയത്നിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here