തിരുവനന്തപുരം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എ ഫ്ഐ പ്രവർത്തകർക്കെതിരായ പോലീസ് നടപടിയിൽ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാ ന സെക്രട്ടറി പി.എം. ആർഷോ.

തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണപറയുകയാണ്: . ഗവർണർ  ല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പോലീസെന്നും,കരിങ്കൊടിപ്രതിഷേധക്കാർക്കെതിരെ 124 ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെ ന്നും ആർഷോ കൂട്ടിച്ചേർത്തു.

ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ജനാധിപത്യ സമരങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവർണർ സ്വീകരിക്കുന്നത്. എസ്എഫ്ഐ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ആർഷോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here