ഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്കൊരുക്കുക. ഇക്കാര്യം ഗവർണറുടെ പിആർഒ എക്സിലൂടെ പങ്കുവെച്ചു. . നിലവില്‍ സംസ്ഥാന പോലീസാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നത്.

തുടര്‍ച്ചയായി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങളും വഴിതടയലും ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം. ഇന്ന് രാവിലെ നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടയാന്‍ ശ്രമിക്കുകയും അതില്‍ പ്രതിഷേധിച്ച് റോഡരികില്‍ രണ്ട് മണിക്കൂര്‍ ഗവര്‍ണര്‍ കുത്തിയിരിക്കുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ഇങ്ങനെയാണോ നിങ്ങളുടെ പ്രതികരണം എന്ന് പോലീസിനോടാരാഞ്ഞ ഗവർണർ പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത എഫ് ഐ ആർ കോപ്പി എത്തിച്ചു നൽകിയതിനു ശേഷമാണ്  മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here