കൊച്ചി:ശിവരാത്രി വ്യാപാരമേള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു,ശിവരാത്രി അമ്യൂസ്മെൻറ് പാർക്ക് കരാർകൈമാറ്റംസംബന്ധിച്ച്നഗരസഭ ക്കെതിരെ അന്വേഷണം നടത്താനും, രണ്ടാം കരാറുകാരായ ഫൺ വേൾഡിന് നഗരസഭ നൽകിയ കരാർ റദാക്കി കൊണ്ടു മുള്ള സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്

ആദ്യ ടെൻഡർ ആദിൽ ഷാ (ഷാ എൻ്റർടൈൻമെന്റ്സ്) 1,16,08,174/- രൂപക്ക് ആയിരുന്നു ലഭിച്ചത്.തുടർന്ന് പണം അടയ്ക്കുന്നതിൽ ഇവർ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് രണ്ടാംസ്ഥാനക്കാരായ ഫൺ വേൾഡിന് 77 ലക്ഷത്തിന് കരാർ ഉറപ്പിക്കുകയും മണപ്പുറത്ത്നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ആദ്യ കരാറുകാർ കേസിനു പോകുകയും കോടതിയെ തെറ്റ് ധരിപ്പിച്ച് അനുകൂല വിധി നേടിയത് .ഇതിനെതിരെ നഗരസഭയും, ഫൺ വേൾഡും ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

ചെയർമാൻ്റെ വിശദീകരണം

ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് മുൻപതിവ് പോലെ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരമേള – അമ്യൂസ്മെൻ്റ് പാർക്ക് എന്നിവ ഏറ്റെടുത്ത് നടത്തുന്നതിനുള്ള കുത്തകാവകാശം അനുവദിച്ചു നൽകുന്നതിന് 10.01.2024-ൽ  ഇ-ടെൻ്റർ ചെയ്ത‌തതിൽ മൂന്ന് ടെൻ്ററുകൾ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആദിൽ ഷാ (ഷാ എൻ്റർടൈൻമെന്റ്സ്) 1,16,08,174/- രൂപ  ആയിരുന്നു. 17.01.2024-ൽ കൂടിയ കൗൺസിൽ യോഗം ആദിൽ ഷാ-യുടെ ടെൻ്ററിന് അംഗീകാരം നൽകി

ടെന്റർ വ്യവസ്ഥകൾ പ്രകാരം ടെൻ്റർ തുകയായ 1,16,08,174/- രൂപയും 18% ജി.എസ്.ടി തുകയായ 20.89,472/- രൂപയും, ടെൻ്റർ തുകയുടെ 10% പെർഫോർമൻസ് ഗ്യാരന്റി ഇനത്തിൽ 11,60,818/- രൂപയും ഉൾപ്പെടെ ആകെ 1,48,58,464/- രൂപ ടെൻ്ററുകാരൻ അടക്കണമായിരുന്നു.. 18.01.2024-ൽ ടെൻ്റർ അംഗീകരിച്ചു കൊണ്ടും മൊത്തം ഒടുക്കേണ്ട തുകയായ 1,48,58,464/- രൂപ നഗരസഭയുടെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ അടയ്ക്കണമെന്ന് 29.01.2024-നകം മുഴുവൻ തുകയും ഒടുക്കി നഗരസഭയുമായി കരാറിൽ ഏർപ്പെടുന്നതിന് ആവശ്യപ്പെട്ടു.

നിശ്ചിത സമയപരിധിക്കകം ആദിൽ ഷാ തുക പൂർണ്ണമായും അടച്ചു തീർത്ത് കരാറിൽ ഏർപ്പെട്ട് കുത്തക ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ 01.02.2024-ൽ ഇക്കാര്യം പരിഗണിക്കുന്നതിന് അടിയന്തിര കൗൺസിൽ യോഗം ചേർന്നു.   20.01.2024-ൽ 16,08,174/- രൂപ ഒടുക്കിയത് മാത്രമാണ് ഈ ഇനത്തിൽ ബാങ്ക് അക്കൗണ്ടിൽ വരവി വന്നിട്ടുള്ളൂ എന്ന് നഗരസഭ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും. ഈ സാഹചര്യത്തിൽ ടെൻ്റർ റദ്ദാക്കുക എന്നതാണ് സ്വാഭാവിക നടപടി എന്നും, ടെൻ്ററുകാരന് സാവകാശം അനുവദിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കൗൺസിൽ കൈക്കൊണ്ടത്. ഇതനുസരിച്ച് ടെൻ്ററുകാരൻ തുക അടയ്ക്കുമോ എന്ന് 02.02.2024 വരെ കാത്തിരിക്കുന്നതിനും, അപ്രകാരം ഒടുക്കിയില്ലെങ്കിൽ ടെന്റ്റ്റുകാരൻ നഷ്ടോത്തരവാദിത്വത്തിൽ ടെൻ്റർ റദ്ദാക്കുന്നതിനും കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു. കൗൺസിൽ നൽകിയ സമയപരിധി തീരുന്നമുറയ്ക്ക് മേൽതീരുമാനം പ്രാബല്യത്തിൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കിയും തീരുമാനിച്ചു. മാത്രമല്ല തുടർനടപടികളുടെ ഭാഗമായി 03.02.2024-ൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നതിനും, പ്രസ്‌തുത യോഗത്തിൽ കക്ഷി നേതാക്കളായ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, എൻ.ശ്രീകാന്ത് എന്നിവരെ ഉൾപ്പെടുത്തിയും തീരുമാനിക്കുകയുണ്ടായി ആദിൽ ഷാ തുക ഒടുക്കി കരാറിൽ ഏർപ്പെടാത്തപക്ഷം രണ്ടാമത്തെ ടെൻ്ററുകാരായ മെ.ഫൺവേൾഡ് ആൻ്റ് റിസോർട്സ് ഇന്ത്യയുമായി നെഗോസിയേഷൻ നടത്തുന്നതിനും ആയതിന് ചെയർമാനെ ചുമതലപ്പെടുത്തിയും കൗൺസിൽ തീരുമാനമെടുത്തിരുന്നു. ആദിൽ ഷാ-യുടെ കരാർ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, പുതുതായി ടെൻ്റർ ക്ഷണിക്കുകയോ, പണം ഒടുക്കുന്നതിന് അനിശ്ചിതമായി സമയം നൽകുകയോ ചെയ്തതാൽ മാർച്ച് 08-ന് ശിവരാത്രി ആഘോഷം തുടങ്ങുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾക്ക് കാലതാമസം നേരിടുമെന്ന വസ്തുത പരിഗണിച്ചുകൊണ്ടാണ് കൗൺസിൽ ഇപ്രകാരം ഒരു തീരുമാനം എടുത്തത്.

കുത്തകാവകാശവുമായി ബന്ധപ്പെട്ട് 01.02.2024-ൽ നഗരസഭയിൽ അപേക്ഷ നൽകി എന്ന് ആദിൽ പറയുന്നത് തെറ്റായ വിവരമാണ്. ഇത്തരമൊരു അപേക്ഷ നൽകിയിട്ടില്ലാത്തതാണ്. വാസ്‌തവ വിരുദ്ധമായ ഈ കാര്യം ഹൈക്കോടതിയിൽ അറിയിച്ചിരുന്നത് ക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്‌തിട്ടുള്ളത്. 03.02.2024-ന് രാവിലെ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉച്ചകഴിഞ്ഞ് 33.00 മണി വരെ തുടരുകയും നഗരസഭയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ 01.02.2024-ൽ 35 ലക്ഷം രൂപ കൂടി മാത്രമേ ആദിൽ ഷാ അടച്ചിട്ടുള്ളതായി കാണപ്പെട്ടു. 01.02.2024 ലെ കൗൺസിൽ തീരുമാനപ്രകാരം യോഗത്തിലേക്ക് പ്രത്യേകമായി നാമനിർദ്ദേശം ചെയ്തിരുന്ന കക്ഷിനേതാക്കളായ ഗയിൽസ് ദേവസ്സി പയ്യപ്പിള്ളി, എൻ. ശ്രീകാന്ത് എന്നിവർകൂടി ഉൾപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റി യോഗം കൗൺസിൽ തീരുമാനം നടപ്പാക്കാൻ ഏകകണ്‌ഠമായി ശുപാർശചെയ്തു.

ഫെബ്രുവരി 1 മുതൽ 3 വരെ, 3 ദിവസം സമയം അധികം അനുവദിച്ചിട്ടും തുക അടയ്ക്കാത്തതിനാൽടെൻ്ററുകാരൻ്റെ വിശ്വാസ്യത നഷ്ടപെടുകയും 03.02.2024-ൽ ആദിൽഷായുടെ ടെൻഡർ അനുമതി റദാക്കിഅറിയിപ്പ് നൽകുകയായിരുന്നു.

രണ്ടാമത്തെ ഉയർന്ന ടെൻ്ററുകാരനായ മെ. ഫൺ വേൾഡുമായി നെഗോസിയേഷൻ നടത്തുന്നതിന് ചെയർമാനെ ചുമതലപ്പെടുത്തിയിരുന്നത് പ്രകാരം, ഈ സ്ഥാപനത്തിന്റെ പ്രതിനിധിയെ നെഗോസിയേഷന് ലഭ്യമായ സാഹചര്യത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായി 03.02.2024-ൽ തന്നെ നെഗോസിയേഷൻ നടത്തുകയുണ്ടായി. 06.02.2024-ൽ കൗൺസിൽ യോഗം ചേരാനിരിക്കെ, 05.02.2024-ൽ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുകയുണ്ടായി. അന്നേ ദിവസം 25 ലക്ഷം, 40 ലക്ഷം എന്നിങ്ങനെ 2 ചെക്കുകൾ ആദിൽ ഷാ നൽകിയതിൽ 25 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതായി കാണപ്പെട്ടു. അക്കൗണ്ടിൽ പണമില്ലാതെ “വണ്ടിചെക്ക്’ നൽകുകയാണ് ടെൻ്ററുകാരൻ ചെയ്തത് എന്ന് ഇത് തെളിയിക്കുന്നു. തുടർന്ന് 06.02.2024-ൽ കൂടിയ അടിയന്തിര കൗൺസിൽ യോഗം മുൻവർഷത്തെ കുത്തക തുകയായിരുന്ന 63 ലക്ഷത്തിലും 22% അധികരിച്ച നിരക്കിൽ 77 രൂപ രേഖപ്പെടുത്തി സമർപ്പിച്ച മെ.ഫൺ വേൾഡിന്റെ അംഗീകരിക്കുകയായിരുന്നു. ടെൻ്റർ തുകയും ജി.എസ്.ടി-യും പെർഫോർമൻസ് സെക്യൂരിറ്റിയും അടക്കം 98,56,000/- രൂപ ഈ സ്ഥാപനം 06.02.2024-ൽ തന്നെ നഗരസഭ അക്കൗണ്ടിലേയ്ക്ക് അടച്ച സാഹചര്യത്തിൽ 08.02.2024-ൽ കരാറിൽ ഏർപ്പെടുകയും കുത്തക അനുവദിച്ചു നൽകുകയുമായിരുന്നു.

ഹൈക്കോടതിയുടെ WP(c)1587/24 നമ്പർ കേസിൽ 18.01.2024-ലെ ഉത്തരവ് പ്രകാരം അമ്യൂസ്മെൻ്റ് പാർക്ക് സ്ഥാപിക്കലും സുരക്ഷാപരിശോധന നടപടികൾ പൂർത്തീകരിച്ച് പ്രവർത്തനാനുമതി നൽകലും. പതിനൊന്നാം മണിക്കൂർ കാത്തിരിക്കാതെ പൂർത്തിയാക്കണമെന്ന് ബഹു. ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളതാണ്. നഗരസഭയ്ക്ക് 39 ലക്ഷം രൂപ നഷ്ടപ്പെടുമെന്നത് ശരിയല്ല. വ്യവസ്ഥകൾ ലംഘിച്ച് യഥാസമയം പണമടയ്ക്കാതെയും. വണ്ടിചെക്ക് നൽകി 353280 കബളിപ്പിച്ച ടെൻ്ററുകാരന്റെ കരാർ റദ്ദാക്കുമ്പോൾ കൗൺസിൽ വളരെ വ്യക്തമായി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിലാണ് തീരുമാനമെടുത്തിട്ടുള്ളത്. അത്കൊണ്ട് തന്നെ നഗരസഭക്കോ സർക്കാരിനോ ഈ ഇനത്തിൽ നഷ്ട്‌ടം സംഭവിക്കുന്നതല്ല. പ്രാദേശിക ഉത്സവവും ആലുവയുടെ വികാരവുമായ ശിവരാത്രി ആഘോഷം ഭംഗിയായും യഥാസമയവും ആവശ്യമായ മുന്നൊരുക്കങ്ങളോടെ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന ഏതൊരു വീഴ്ച്ചയും നഗരസഭയുടെ അന്തസിനെ ബാധിക്കുന്നതാണ്. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിലൂന്നിയുള്ള തീരുമാനങ്ങളാണ് 35323 ഇക്കാര്യത്തിൽ കൈകൊണ്ടിട്ടുള്ളത്. ഒരു ടെൻ്ററുകാരോടും പ്രത്യേക താൽപര്യമോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമോ, മറ്റ് യാതൊരുവിധ നിയമവിരുദ്ധ നടപടികളോ ഇക്കാര്യത്തിൽ നഗരസഭ കൈക്കൊണ്ടിട്ടില്ലാത്തതാണ് എന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here