ന്യൂഡൽഹി: ശിവരാത്രിക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ ആലുവ നഗരസഭയ്ക്ക് തിരിച്ചടി.ആലുവ മണപ്പുറത്ത് എക്സിബിഷൻ നടത്താനുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ഹൈക്കോടതിസിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബഞ്ച് നടപടി സുപ്രീംകോടതി റദാക്കി.. . എക്‌സിബിഷൻ നടത്താനുള്ള കരാർ കൂടിയതുക വാഗ്‌ദാനം ചെയ്ത ഷാസ് എന്റർടെയ്ൻമെന്റ് കമ്പനിക്കു നൽകാനും സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ആലുവ മുൻസിപ്പാലിറ്റി, സംസ്ഥാന സർക്കാർ എന്നിവർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

മണപുറത്ത്അമ്യൂസ് മെൻ്റ് പാർക്കും വ്യാപാര മേളയും നടത്താൻ നഗരസഭ ക്ഷണിച്ച ടെണ്ടറിൽ കൊല്ലം ഷാ എൻ്റർടെയ്ൻമെൻ്റസ് ഒരു കോടി പതിനാറു ലക്ഷം (1,1608 174) രൂപക്കാണ് കരാറെടുത്തത്.

രണ്ട് തവണയായി 51.8 ലക്ഷം രൂപ നൽകുകയും ബാക്കിയടക്കാൻ നഗരസഭ നാലു ദിവസം കൂടി സമയം അനുവദിച്ചിരുന്നു. സമയപരിധിക്കുള്ളിൽ ഷാഎൻ്റർടെയ്ൻമെൻ്റസ്’ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാത്തതിൻ്റെ പേരിൽ നഗരസഭ ഷാ എൻ്റർടെയ്ൻമെൻ്റസ് ഉടമക്ക് ടെർമിനേഷൻ ലെറ്റർ നൽകി. കഴിഞ്ഞ വർഷം 63 ലക്ഷം രൂപക്ക് കരാറെടുത്ത ഫൺ വേൾഡ് ഇക്കുറി 47 ലക്ഷം മാത്രമാണ് തുക കാണിച്ചിരുന്നത്. പിന്നീട് നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയിൽ തുക 77 ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.

ശിവരാത്രിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള സുപ്രീം കോടതി നടപടിക്കെതിരെ ഇപ്പോഴത്തെകരാറുകാരായ ഫൺ വേൾഡ് അപ്പീലിനു പോകുമെന്നാണറിയുന്നത്.ഇവർ മണപ്പുറത്ത് എൺപത് ശതമാനത്തിലധികം പണികൾ പൂർത്തീകരിച്ചു കഴിഞ്ഞു.ഇനി ഒരു പൊളിച്ചുമാറ്റലിനോ, പുതിയ കരാറുകാർക്ക് നിർമ്മാണ പ്രവർത്തികൾക്കോ സമയമില്ല. ശിവരാത്രി ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിൽ എന്നും ആരോപണമുയർന്നിട്ടുണ്ട്.നഗരസഭയുടെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണമായി ആരോപിക്കപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here