ന്യൂഡൽഹി:വികസിത ഭാരതത്തിനുള്ള കർമ്മപദ്ധതി ചർച്ച ചെയ്ത് രണ്ടാം മോദി സർക്കാരിന്റെഅവസാനമന്ത്രിസഭായോഗം.പ്രധാനമന്ത്രി  അദ്ധ്യക്ഷനായ മന്ത്രിമാരുടെ യോ​ഗത്തിലാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള കർമ്മപദ്ധതി ചർച്ചയായത്.എട്ടു മണി ക്കൂറോളമാണ് മന്ത്രിസഭാ യോഗം നീണ്ടുനിന്നത്.

മൂന്നാംമോദിസർക്കാർഅധികാരത്തിലെത്തിയാൽ ആദ്യ നൂറു ദിവസത്തിനുള്ളിൽ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളും ചർച്ചചെയ്തു. മന്ത്രി മാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ഒരു മണിക്കൂറോളം സംസാരിച്ചു.

വിവിധ വിഭാഗങ്ങളിൽ രണ്ട് വർഷത്തെ സമഗ്രമായ വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് വികസിത് ഭാരത് 2047 രൂപരേഖ തയ്യാറാകുന്നത്.സാമ്പത്തിക പുരോഗതി, സുസ്ഥിര വികസനം, ജീവിത നിലവാരത്തിലെ ഉയർച്ച, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളാണ് വികസിത് ഭാരത് 2047-ന്റെ ലക്ഷ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here