തൃശൂർ: രാ​ജ്യ​ത്തെ പ്രി​ന്റി​ങ് പ്ര​സു​ക​ളി​ൽ അ​ച്ച​ടി മി​ക​വി​ന് ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മാ​സ്റ്റ​ർ പ്രി​ൻ​റേ​ഴ്സ് ന​ൽ​കു​ന്ന ദേ​ശീ​യ പു​ര​സ്കാ​ര​ത്തിൽ തിളങ്ങി ഒരുമ പ്രിന്റേഴ്സ്. എ​ട്ട് അ​വാ​ർ​ഡുകളാണ് തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു​മ പ്രി​ന്റേ​ഴ്സ് ആ​ൻ​ഡ് പ​ബ്ലി​ഷേ​ഴ്സ് ലി​മി​റ്റ​ഡ് ക​ര​സ്ഥ​മാ​ക്കിയത്.

വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി മൂ​ന്നു വീ​തം സ്വ​ർ​ണ, വെ​ള്ളി മെ​ഡ​ൽ അ​ട​ക്ക​മാ​ണ് ഈ ​നേ​ട്ടം. കേ​ര​ള​ത്തി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും ഒ​രു​മ പ്രി​ന്റേ​ഴ്സ് ആ​ണ് കൂ​ടു​ത​ൽ സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടു​ന്ന​ത്. ഗ്ലോ​ബ​ൽ അ​വാ​ർ​ഡി​ൽ വെ​ങ്ക​ല മെ​ഡ​ലും നേ​ടി. 1,500 സ്ഥാ​പ​ന​ങ്ങ​ളാ​ണ് മത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു​മ പ്രി​ന്റേ​ഴ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ സി.​കെ. ഷൗ​ക്ക​ത്ത​ലി പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഒ​ളി​മ്പ്യ​ൻ മ​ഹേ​ഷ് ഭൂ​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മാ​സ്റ്റ​ർ പ്രി​ന്റേ​ഴ്സ് പ്ര​സി​ഡ​ന്റ് ര​വീ​ന്ദ്ര ജോ​ഷി, വൈ​സ് പ്ര​സി​ഡ​ന്റ് നി​തി​ൻ നെ​റൂ​ള, സു​ഭാ​ഷ് ച​ന്ദ​ർ, ഡോ. ​രാ​ജേ​ന്ദ്ര കു​മാ​ർ അ​നാ​യ​ത്ത്, കേ​ര​ള മാ​സ്റ്റ​ർ പ്രി​ന്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ലൂ​യി​സ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here