കാസര്‍ഗോഡ്: ക്ഷേത്രങ്ങളിലും ഉത്സവപ്പറമ്പുകളിലും എത്തുന്നവരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്.
നെല്ലിക്കുന്ന് കസബ കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്രം ഭരണി ഉത്സവ കൊടിയേറ്റ ചടങ്ങളില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയോടൊപ്പം സ്ഥാനാര്‍ഥിയും പങ്കെടുത്തു. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം, ആരിക്കാടി ആലി ചാമുണ്ഡി ഭഗവതി പാരസ്ഥാനത്ത് മാപ്പിള തെയ്യമായ ആലിയുടെയും സഹചാരി പിയായി തെയ്യത്തിന്റെ അനുഗ്രഹം തേടി.
രക്തസാക്ഷി കുണ്ടാര്‍ ബാലന്റെ ഭവനം സന്ദര്‍ശിച്ചു. ദേലംപാടിയില്‍ ഉദുമ നിയോജക മണ്ഡലം പര്യടനം .
എന്‍ .എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡൂര്‍, പാണ്ടി, ബന്തടുക്ക, കുറ്റിക്കോല്‍, മുന്നാട്, കുണ്ടംകുഴി എന്നിവങ്ങളിലും അരങ്ങനടുക്കം,
നിടുവോട്ട് പാറ, കുണിയ, പെരിയട്ടടുക്കം, കരിച്ചേരി, ബേക്കല്‍, കോട്ടിക്കുളം, ഉദുമ, മാങ്ങാട്, കളനാട്, ചെമ്പരിക്ക, കീഴൂര്‍, കോളിയടുക്കം, തെക്കില്‍, എടനീര്‍, പൊവ്വല്‍, കോട്ടൂര്‍, എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി.