ആലുവ: കണ്ടെയിന്‍മെൻറ് സോണായ  ള്ളിയന്നൂരിലുള്ള യുവതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി.ഇത് സംബന്ധമായി ജില്ല കലക്ടർക്ക് മകൻ പരാതി നൽകി.
കാല്‍പ്പാദത്തിന് പരിക്കേറ്റ് ആലുവ ആരോഗ്യാലയം ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ കാണാനും പരിശോധിക്കാനും ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ല. ഡ്യൂട്ടി റൂമില്‍ നിന്നും ഒളിഞ്ഞ് നോക്കുക മാത്രമാണ് ഡോക്ടർമാര്‍ ചെയ്തതത്രെ. കണ്ടെയിന്‍മെൻറ് സോണില്‍ നിന്നല്ലേ വരുന്നത് എന്ന് ചോദിച്ച് അകത്തേക്ക് പോയ ആശുപത്രി ജീവനക്കാര്‍ പുറത്തേക്ക് വന്ന് ഡോക്ടര്‍ ഇല്ല എന്ന് പറഞ്ഞ് രോഗിയെ പറഞ്ഞ് വിടുകയായിരുന്നു.തുടര്‍ന്ന് അടുത്തുള്ള നജാത്ത് ആശുപത്രിയില്‍ ചെന്നാണ് വൈദ്യസഹായം തേടിയത്.ഉളിയന്നൂര്‍ ദ്വീപില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെൻറര്‍ മാത്രമാണ് ഉള്ളത്. ഇവിടെ ഡോക്ടര്‍ ഇല്ല താനും.
രോഗികളോട് ഇങ്ങനെ ക്രൂരത കാട്ടിയ ആലുവ ആരോഗ്യാലയം ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പ് അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് ബൂത്ത്കോണ്‍ഗ്രസ് പ്രസിഡൻറ് ഹരീഷ് പല്ലേരി  ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here