തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം സ്വദേശിയാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
മരത്തിൽ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നു.ഇന്ന്പുലർച്ചെയോടെ ആരോഗ്യപ്രവർത്തകരാണ് സംഭവം കണ്ടത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. നേരത്തെ ഇവിടെ രണ്ടു പേർ ജീവനൊടുക്കിയിരുന്നു.