കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ മേയർ സൗമിനി ജെയിനെ വിളിച്ചു വരുത്തി കോൺഗ്രസ് ജില്ലാ നേതൃത്വം. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് കോൺഗ്രസ് നേതൃത്വം വിമര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദാണ് യോഗം വിളിച്ചത്.
അതേസമയം, വെള്ളക്കെട്ട് പ്രശ്നത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടറോടും കോര്പ്പറേഷന് സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി
നിര്‍ദേശം.