സ്മാര്‍ട് ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാക്കളെ വൃദ്ധ ഓടിച്ചിട്ട് പിടികൂടി

0
14

ഏറ്റുമാനൂര്‍: സ്മാര്‍ട് ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാക്കളെ വൃദ്ധ ഓടിച്ചിട്ട് പിടികൂടി. ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് തന്റെ ഫോണുമായി കടന്ന കുട്ടിമോഷ്ടാക്കളെ പിന്‍തുടര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷന് സമീപമുള്ള പാറക്കുളത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ അലക്കാനെത്തിയപ്പോഴായിരുന്നു മോഷണം. കുളത്തിന്റെ മറുകരയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടയിട്ട് നില്‍ക്കുന്നുണ്ടായിരുന്നു.തന്റെ കൈയിലിരുന്ന ഫോണ്‍ കുളത്തിന്റെ കരയില്‍വച്ചശേഷമാണ് ലക്ഷ്മിക്കുട്ടിയമ്മ അലക്കാനിറങ്ങിയത്. ഫോണ്‍ ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ പരിചയഭാവം കാട്ടി ഇവരുടെ അടുത്തെത്തി വര്‍ത്തമാനം പറയുകയും തന്ത്രപരമായി ഫോണുമായി കടന്നുകളയുകയുമായിരുന്നു. അലക്ക് കഴിഞ്ഞ് ഫോണ്‍ കാണാതെ വന്നതോടെ സംശയം തോന്നിയ ലക്ഷ്മിക്കുട്ടിയമ്മ കുട്ടികള്‍ പോയ ദിശയിലേക്ക് ഓടി. വഴിയില്‍ കണ്ടവരോടെല്ലാം കുട്ടികളുടെ അടയാളങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ എഴുപതുകാരി ഒടുവില്‍ ഇക്കൂട്ടത്തിലുള്ള രണ്ട് കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞെങ്കിലും പിന്നാലെ പോലീസ് വരുന്നുണ്ടെന്ന് ലക്ഷ്മിയമ്മ പറഞ്ഞതോടെ കുട്ടികള്‍ ഭയന്നു. തുടര്‍ന്ന് ഇവരിലൊരാള്‍ വീട്ടിലേക്ക് ഓടുകയും ഫോണ്‍ തിരികെ നല്‍കുകയും ചെയ്തു. എറണാകുളത്തുള്ള മകനെ കണ്ടു സംസാരിക്കാനാണ് വിലകൂടിയ ഫോണ്‍ വാങ്ങി നല്‍കിയതെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here