പ്രളത്തില്‍ ജനങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു: വെളളാപ്പളളി

0
29

ചേര്‍ത്തല : പ്രളയ ശേഷമുള്ള കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രളയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനം അവരുടെ സാന്നിധ്യം അറിയിക്കാന്‍ മാത്രമാണ്. മുഖ്യമന്ത്രി പിണറായിയുടെ ഭരണനേതൃത്വത്തില്‍ എല്ലാവരെയും യോജിപ്പിച്ച് അണിനിരത്തി പ്രളയത്തെ വിജയകരമായി നേരിടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം തുറന്നതിനെക്കുറിച്ച് തകര്‍ക്കം ഉന്നയിക്കുന്നതില്‍ അര്‍ഥമില്ല. തര്‍ക്കിക്കാനും വിമര്‍ശിക്കാനും ഉള്ള സമയമല്ലിത്. പിണറായിയുടെ ഭരണനയമാണ് ദുരന്ത രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും വിജയിച്ചത്. ജനങ്ങള്‍ക്ക് അങ്ങേയറ്റത്തെ വിശ്വാസം ഭരണത്തിലുണ്ട്. അതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് ഇതിനകം 1000 കോടിയിലേറെ എത്തിയത്. ഒരുമാസത്തെ ശമ്പളം നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദേശത്തിനും വലിയ പിന്തുണ ലഭിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് പുനര്‍നിര്‍മാണം വിജയിപ്പിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here