യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് അറസ്റ്റു ചെയ്തു

0
3

ഇരിങ്ങാലക്കുട: കല്‍പറമ്പില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കല്‍പ്പറമ്പ് മുല്ലേങ്ങാട്ടു പറമ്പില്‍ കൃഷ്ണകുമാറിനെയാണ് ഒളിസങ്കേതത്തില്‍ നിന്ന് എസ്.ഐ. കെ.എസ്. സുശാന്തും സംഘവും പിടികൂടിയത്. കഴിഞ്ഞ മാസം ഇരുപതാം തിയതി കല്‍പറമ്പ് തീതായി ബേബിയുടെ തൂങ്ങി മരണത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സമീപവാസികളായ ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം ബേബിയെ പ്രതികള്‍ സംഘം ചേര്‍ന്ന് ആയുധങ്ങളുമായി വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ബേബിയും കൃഷണകുമാറും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ആക്രമണത്തില്‍ ബേബിക്ക് പരുക്കേറ്റിരുന്നു. ഇതില്‍ മനംനൊന്ത ഇയാള്‍ അന്നു തന്നെ അയല്‍വാസിയുടെ പറമ്പിലെ മരത്തില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. കേസില്‍ ഒളിവിലുള്ള മറ്റു അഞ്ചു പേരെക്കുറിച്ചും പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം തന്നെ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.തുടര്‍ന്ന് ഇയാളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബസുക്കള്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് അന്വേഷണം നടക്കുന്നതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിക്കുന്നതിനായി ഡിവൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ് പ്രത്യേക അന്യേഷണ സഘം രൂപീകരികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here