ചാലക്കുടി അന്താരാഷ്ട്ര സ്‌റ്റേഡിയം: തര്‍ക്കം തീരാത്തത് എംഎല്‍എയുടെ പിടിവാശിയെന്ന് ആരോപണം

0
7

ചാലക്കുടി: ചാലക്കുടിയില്‍ സ്‌റ്റേഡിയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാവാത്തത് എംഎല്‍എയുടെ പിടിവാശിയാണെന്ന് പ്രതിപക്ഷം. ബി.ഡി. ദേവസി എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന സ്‌ക്കൂള്‍ ദേശീയ പാതയോരത്ത് തന്നെ നിര്‍മിക്കണമെന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രതിപക്ഷവും ഭൂരിഭാഗം ജനങ്ങളും പറയുന്നത്.
ഫുട്‌ബോള്‍ അടക്കമുള്ള കായിക ലോകത്തിന് നിരവധി പേരെ സംഭാവന ചെയ്ത ചാലക്കുടിയില്‍ മതിയായ ഗ്രൗണ്ടില്ലാത്തതാണ് കായിക താരങ്ങളുടെ അഭാവത്തിന് കാരണമെന്ന് കായിക രംഗത്തുള്ളവര്‍ പറയുന്നു. ഇതിന് പരിഹാരമായാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌റ്റേഡിയം ചാലക്കുടിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.
റോഡിനോട് ചേര്‍ന്ന് ആധുനിക സ്‌ക്കൂള്‍ നിര്‍മിച്ചാല്‍ പഠനത്തെ ബാധിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുക്കാതെ റോഡരികില്‍ തന്നെ സ്‌ക്കൂള്‍ നിര്‍മിക്കണമെന്ന എംഎല്‍എ അടക്കമുള്ളവരുടെ പിടിവാശിയാണ് സ്‌റ്റേഡിയ നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയത്.
റോഡരികില്‍ നിര്‍ദ്ദിഷ്ട ട്രാക്കോടെ സ്‌റ്റേഡിയവും, ഇപ്പോഴത്തെ സ്‌ക്കൂളിന് പുറകിലായി പുതിയതായി വാങ്ങിയിരിക്കു മൂന്ന് ഏക്കര്‍ സ്ഥലത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്‌ക്കൂളും പണിയുവാന്‍ സാധിക്കുമെന്ന് നിര്‍മാണ ചുമതലയുള്ള കരാര്‍ കമ്പനിയധികൃതര്‍ പറഞ്ഞിട്ടും അത് അവഗണിച്ചാണ് പിടിവാശിയുമായി ജനപ്രതിനിധികള്‍ രംഗത്ത് വരുന്നത്.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് റോഡരികില്‍ നിര്‍മിച്ച പുതിയ ബ്ലോക്കും സ്‌റ്റേഡിയ നിര്‍മാണത്തിന് തടസമായിരിക്കുകയാണ്. ടവറും മൂന്ന് മീറ്റര്‍ പോലും അകലം ഇല്ലാത്ത അവസ്ഥയാണ്. സ്‌ക്കൂളും സ്‌റ്റേഡിയവും തമ്മില്‍. ഇത്ര കുറച്ച് അകലത്തില്‍ സ്‌റ്റേഡിയം നിര്‍മിച്ചാല്‍ അത് പഠനത്തേയും, സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളേയും ബാധിക്കുന്നതാണ്.
സര്‍ക്കാര്‍ ബോയസ് ഹൈസ്‌ക്കൂളിനോട് അനുബന്ധിച്ച് നിര്‍മിക്കുവാന്‍ ഉദേശിക്കു സ്‌റ്റേഡിയത്തിന് എട്ട് ട്രാക്ക് വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ഫുട് ബോള്‍ കോച്ച് ടി.കെ. ചാത്തുണ്ണിയടക്കമുള്ളവരുടേയും ആവശ്യം. ഈ ആവശ്യമുന്നയിച്ച് ചാത്തുണ്ണി നടത്തിയ നിരഹാര സമരം അവസാനിപ്പിച്ചത്.
എട്ട് ട്രാക്കോടെ സ്‌റ്റേഡിയം നിര്‍മിക്കാമെന്ന ധാരണയിലാണ്. അന്താരാഷ്ട്ര സ്‌ക്കൂളിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്‌റ്റേഡിയത്തെ ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം തുടരുകയാണ്. ഒടുവില്‍ പ്രതിപക്ഷവുമായി പ്രശ്‌ന പരിഹാരത്തിനായി മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ച് അംഗീകരിച്ചെങ്കിലും സ്‌റ്റേഡിയത്തിന്റെ പ്ലാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഡിയത്തിന്റെ വ്യക്തമായ പ്ലാന്‍ പ്രതിപക്ഷത്തിന്റെ മുന്‍പാകെ അവതരപ്പിച്ചത്.
നഗരസഭ അധികൃതരുടേയും എംഎല്‍എയേടുയും പിടിവാശി ഒഴിവാക്കി പുതിയ കായിക പ്രതിഭകളെ ചാലക്കുടിയില്‍ നിന്ന് വാര്‍ത്തെടുക്കുവാന്‍
എട്ട് ട്രാക്കുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം പണിയുവാന്‍ വേണ്ട നടപടികള്‍ക്ക് എല്ലാവരും തയ്യാറാകണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
സമാധാന അന്തരീക്ഷത്തിലുള്ള പഠനത്തിന് പുതിയ ഗ്രൗണ്ടിലേക്ക് സ്‌ക്കൂളുകള്‍ എല്ലാം മാറ്റി നിര്‍മിക്കാന്‍ എല്ലാവരും തയ്യാറാകണമൊണ് പ്രതിപക്ഷം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here