ഗുരുവായൂര്‍ കൗണ്‍സില്‍ യോഗത്തില്‍ ഇറങ്ങിപ്പോക്ക്; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രണ്ടു തട്ടില്‍

0
21

ഗുരുവായൂര്‍: അര്‍ബന്‍ബാങ്കിലെ നിയമനത്തിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉടലെടുത്ത വിഭാഗീയതക്ക് അറുതിയായില്ല. നഗരസഭ കൗണ്‍സിലര്‍മാര്‍ ഇപ്പോഴും രണ്ടു തട്ടില്‍. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചേരി തിരിവ് വീണ്ടും പ്രകടമായി. ടൗണ്‍ഹാള്‍ വാടക വര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തി്ല്‍ ഒരു വിഭാഗം ഇറങ്ങി പോയെങ്കിലും മറു വിഭാഗം യോഗത്തില്‍ തുടരുകയായിരുന്നു.
പ്രതിപക്ഷ നേതാവും ബാങ്ക് വൈസ്‌ചെയര്‍മാനുമായിരുന്ന ആന്റോ തോമസിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയാണ് കോഴ ആരോപണം നേരിട്ടത്. ഇതേ തുടര്‍ന്ന് ആന്റോ തോമസിന് രണ്ട് പദവിയും നഷ്ടമായിരുന്നു. ഡിസിസി ഇടപ്പെട്ട് പ്രതിപക്ഷ നേതാവായി എ.പി.ബാബുവിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഇത് അംഗീകരിക്കാതെ ആന്റോ തോമസിനൊപ്പം നിലയുറപ്പിക്കുകയാണ്.
ബഷീര്‍ പൂക്കോട്, ടി.കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ബാങ്ക് ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉപവാസം നടത്തിയത്. ഇതേ തുടര്‍ന്ന് രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് ഡി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഡി.ഡി.സി നേതൃത്വം ഇടപ്പെട്ടിട്ടും ഭിന്നത പരിഹരിക്കാനായിട്ടില്ലെന്നതാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രകടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here