ജില്ലയില്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി 114 കോടി ചെലവഴിക്കും

0
9

മലപ്പുറം: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ക്കായി കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ നിന്ന് 114 കോടി രൂപ ചെലവഴിക്കും. ഇതിനുള്ള ധാരണാപത്രത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണയും എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവും ഒപ്പുവെച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സന്നിഹിതനായിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ 16 റോഡുകളുടെ പുനര്‍ നിര്‍മ്മാണവും പള്ളിക്കല്‍, കല്‍പ്പകഞ്ചേരി പഞ്ചായത്തുകളിലെ രണ്ട് പദ്ധതികളുടെ നിര്‍വ്വഹണത്തിനുള്ള ധാരണാ പത്രവുമാണ് ഒപ്പുവെച്ചത്. ഈ സാമ്പത്തിക വര്‍ഷം തന്നെ മുഴുവന്‍ പദ്ധതികളും നടപ്പാക്കും.
പ്രളയത്തില്‍ തകര്‍ന്ന െ്രെടബല്‍ മേഖലയിലെ റോഡുകള്‍ക്ക് പ്രാധാന്യം നല്‍കി 30 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പള്ളിക്കല്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ 40 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി, കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ 44 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ഹോമിയോ ആശുപത്രി, എന്നിവ സംബന്ധിച്ച ധാരണ പത്രത്തിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എയര്‍പോര്‍ട്ട് ജീവനക്കാരുടെ ധനസഹായമായ 2.69 ലക്ഷവും ഡയരക്ടര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ.യു. അരുണ്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു, എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളായ എ.ജി.എം. ബോണി സെബാസ്റ്റ്യന്‍, ഡി.ജി.എം. പി. ദേവകുമാര്‍, പി.മുഹമ്മദ് കാസിം, തമ്പി ദുരൈ, എ.മൊഹ്‌യുദ്ദന്‍,എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here