വിദ്യാര്‍ത്ഥിക്ക് പീഡനം : രണ്ടു യുവാക്കള്‍ അറസ്റ്റില്‍

0
5

മഞ്ചേരി മാര്യാട് സ്വദേശികളായ പൂഴിക്കുത്ത് അബ്ദുറഹ്മാന്‍ (32), പൂളക്കത്തൊടി സൈതലവി (45) എന്നിവരാണ് അറസ്റ്റിലായത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോകുന്ന സമയം പ്രതികള്‍ പണം നല്‍കി വശീകരിച്ച് പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. വിദ്യാര്‍ത്ഥി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് കേസ്സെടുത്തത്.
22 പേര്‍ തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവും പ്രമുഖ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. മറ്റു പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു പ്രതികള്‍ അറസ്റ്റിലായ വിവരമറിഞ്ഞ് പലരും ഒളിവിലാണ്.
മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ ചാര്‍ജ്ജ് വഹിക്കുന്ന അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ വി നാരായണന്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here