വീണ്ടും അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം; രാഹുലിനെ തള്ളിപ്പറഞ്ഞ് തന്ത്രികുടുംബം

0
4

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത കേസില്‍അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ വീണ്ടും അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തുക, എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കൊച്ചി സിറ്റി പൊലീസ്തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍നിന്നാണ് രാഹുലിനെ അറസ്റ്റുചെയ്തത്. ശബരിമലയില്‍യുവതീപ്രവേശമുണ്ടായാല്‍കൈമുറിച്ചു ചോരവീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ്‌കേസെടുത്തിരുന്നു. കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളത്തു പത്രസമ്മേളനത്തിനിടയിലാണുവെളിപ്പെടുത്തലുണ്ടായത്. സംഭവംവിവാദമായതോടെ നിലപാടില്‍നിന്നു രാഹുല്‍ പിന്‍മാറിയിരുന്നു.

രാഹുല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നുംഗൂഢാലോചനയുടെചെറിയൊരംശംമാത്രമാണു പുറത്തുവന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള നീക്കങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പോലീസിന് ലഭിച്ചപരാതി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെവീഡിയോദൃശ്യങ്ങള്‍ പോലീസ്‌വിശദമായി പരിശോധിച്ചിരുന്നു.യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍സ്വയംമുറിവേല്‍പ്പിച്ച് രക്തംവീഴ്ത്തി അവിടം അശുദ്ധമാക്കാന്‍ സജ്ജരായി ഇരുപതോളം പേര്‍ ശബരിമലയിലുണ്ടായിരുന്നു എന്ന രാഹുല്‍ ഈശ്വറിന്റെവെളിപ്പെടുത്തലാണ്‌വിവാദമായത്. അങ്ങനെ അശുദ്ധമാക്കി നട അടപ്പിക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായതിനെത്തുടര്‍ന്ന് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.രക്തംഇറ്റിച്ച്ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന്‌രാഹുല്‍ഈശ്വര്‍ പറഞ്ഞു. 20 പേര്‍ ഇതിനു തയാറായി നില്‍ക്കുന്നുവെന്നു താന്‍ അറിഞ്ഞിരുന്നു.ഇവരോട് അങ്ങനെ ചെയ്യരുതെന്നാണു പറഞ്ഞത്. വാക്കുകളെദുര്‍വ്യാഖ്യാനം ചെയ്യുന്നു.തന്നെ കള്ളക്കേസില്‍കുടുക്കിവീണ്ടുംഅറസ്റ്റുചെയ്യാനാണു നീക്കമെന്ന്‌രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.

അതിനിടെ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം രംഗത്തെത്തി. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്ന് തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here