സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം;സെന്റ് ജോര്‍ജ് ചാമ്പ്യന്മാര്‍

0
14

തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍കായിക മേളയില്‍ എറണാകുളംജില്ലയ്ക്ക് കിരീടം. 253 പോയിന്റ് നേടിയാണ് എറണാകുളംജേതാക്കളായത്. എറണാകുളത്തിന്റെ13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രïാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രïാമതെത്തി. 101 പോയിന്റുകളുമായിതിരുവനന്തപുരം മൂന്നാമതെത്തി. കോഴിക്കോട് (82), തൃശൂര്‍ (69), കോട്ടയം (37), ആലപ്പുഴ (28), കൊല്ലം (24), മലപ്പുറം (20), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍കോ ട് (എട്ട്), പത്തനംതിട്ട (ആറ്) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെസ്ഥാനം. ഇത്തവണത്തെ സംസ്ഥാനസ്‌കൂള്‍കായിക മേളയില്‍ മൂന്നു പേര്‍ ട്രിപ്പിള്‍സ്വര്‍ണ നേട്ടം സ്വന്തമാക്കി. സാന്ദ്ര എ.എസ്,ിങ്കിസ് ഖാന്‍, ആദര്‍ശ് ഗോപി എന്നിവരാണ്മൂന്നിനങ്ങളില്‍സ്വര്‍ണ നേട്ടം സ്വന്തമാ ക്കിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, 400മീറ്റര്‍ എന്നീ ഇനങ്ങളിലാണ്‌സ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, 400 മീറ്റര്‍, 600മീറ്റര്‍ എന്നീ ഇനങ്ങളിലാണ്എറണാകുളംകോതമംഗലംസെന്റ്‌ജോര്‍ജിലെ ചിങ്കിസ്ഖാന്‍ .സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 800മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍എന്നീ ഇനങ്ങളിലാണ് എറണാകുളംകോതമംഗലംസെന്റ്‌ജോര്‍ജിലെ ആദര്‍ശ് ഗോപിസ്വര്‍ണം നേടിയത്.

എറണാകുളം കോതമംഗലം സെന്റ്‌ജോര്‍ജ് ചാമ്പ്യന്‍മാരായി. 81 പോയിന്റുകളാണ്‌സെന്റ്‌ജോര്‍ജ്കരസ്ഥമാക്കിയത്. കഴിഞ്ഞതവണത്തെ ജേതാക്കളായകോതമംഗലംമാര്‍ ബേസിലിനഇത്തവണ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേïി വന്നു. 62 പോയിന്റുമായി പാലക്കാട്കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാമതും 50 പോയിന്റുമായികോതമംഗലംമാര്‍ ബേസില്‍മൂന്നാമതുമെത്തി. സെന്റ്‌ജോര്‍ജിന്റെ പത്താം കിരീടമാണിത്. 2014-നു ശേഷമുള്ള സെന്റ്‌ജോര്‍ജിന്റെ ആദ്യം കിരീടമാണിത്. കിരീട നേട്ടത്തോടെപരിശീലകന്‍ രാജു പോളിനെ യാത്ര അയക്കാനുംപ്രിയ ശിഷ്യര്‍ക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here