വ്യാപാരികള്‍ പണം തിരിച്ചടച്ചില്ല; കാന്തല്ലൂരിലെ വിഎഫ്പിസികെ പ്രവര്‍ത്തനം നിലച്ചു

0
42
പച്ചക്കറികളെത്താത്തതോടെ വിചനമായ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി വിപണന കേന്ദ്രം

മറയൂര്‍. പ്രധാന പച്ചക്കറി ഉല്‍പാദന കേന്ദ്രമായ കാന്തല്ലൂരിലെ വി.എഫ്.പി.സി.കെയുടെ പ്രവര്‍ത്തനം കഴിഞ്ഞ ആറ്മാസമായി നിലച്ചതാണ് വ്യാപാരികളുടെ ചൂഷണത്തിന് കര്‍ഷകരെ വഴിവെച്ചിരിക്കുന്നത്. കാന്തല്ലൂര്‍, പുത്തൂര്‍, പെരുമല, കീഴാന്തൂര്‍, ആടിവയല്‍, കുളച്ചുവയല്‍, ഗുഹനാഥപുരം തുടങ്ങി നിരവധി ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിപണന കേന്ദ്രത്തിലെത്തിച്ച് വെള്ളി, ബുധന്‍ ദിവസങ്ങളില്‍ ലേലം മുഖേനെ വിറ്റഴിച്ചിരുന്നത്. ലേലത്തില്‍ പച്ചക്കറികള്‍ സ്ഥിരമായി വാങ്ങി കയറ്റുമതിചെയ്ത് വന്നിരുന്ന പ്രാദേശിക വ്യാപാരികള്‍ പണം തിരിച്ചടക്കാത്തതിനാലും പുതുതായി തിരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തന കുറവും കര്‍ഷകര്‍ക്ക് യഥാസമയം പ്രതിഫലം നല്‍കുന്നതിലും കാലതാമസമുണ്ടായത് കര്‍ഷകര്‍ വിപണന കേന്ദ്രത്തിലേക്ക് പച്ചക്കറി എത്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ഇത് മുതലാക്കി പ്രവര്‍ത്തനം സ്തംഭിപ്പിച്ച വ്യാപാരികള്‍ തന്നെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഇഷ്ടാനുസരണം വിലനിര്‍ണയിച്ച് പച്ചക്കറികള്‍ സംഭരിച്ച് കുറഞ്ഞ വില നല്‍കി കര്‍ഷകരെ ചൂഷണം ചെയ്ത് വരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. വ്യാപാരികളുടെ ചൂഷണം തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here