വാസുവിന്റെ സ്‌നേഹഭവനം: നിര്‍മ്മാണം ഇന്ന് തുടങ്ങും

0
18

പെരിന്തല്‍മണ്ണ: വാസുവിന്റെ സ്‌നേഹഭവനത്തിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും. പെരിന്തല്‍മണ്ണയിലെ എസ്.സി കോളനികളിലെ വാസയോഗ്യമല്ലാത്ത 640 വീടുകള്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച് കൈമാറുന്ന നഗരസഭയുടെ സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായാണ് വാസുവിനും പുതിയ വീടു നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നഗരസഭ ചെയര്‍മാന്‍ നടത്തിയ കോളനി അദാലത്തിലാണ് 1052 എസ് .സി കുടുംബങ്ങളില്‍ 640 കുടുംബം തീര്‍ത്തും വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരാണെന്നും 245 കുടുംബങ്ങളുടെ വീടുകള്‍ പണിതീരാതെ കിടക്കുകയാണെന്നും 82 കുടുംബങ്ങള്‍ വീടും ഭൂമിയും ഇല്ലാത്തവരാണെന്ന് കണ്ടെത്തിയത്. 43 കോടി രൂപ ചെലവില്‍ വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ സംയോജിപ്പിച്ചും ധനസമാഹരണം നടത്തിയുമാണ് 640 കുടുംബങ്ങള്‍ക്കുള്ള ഈ സ്‌നേഹവീടുകള്‍’ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. 50 വനിതകളും അഞ്ച് പുരുഷന്‍മാരുമുള്ള മാലാഖ സൊലൂഷന്‍’ സംരംഭക ഗ്രൂപ്പാണ് 12 മാസം കെണ്ട് പദ്ധതി പൂര്‍ത്തിയാക്കുക. ശുചിത്വ മിഷന്റെ അര്‍ബന്‍ ഫണ്ട് കൂടി ഇതിലേക്ക് ലഭ്യമാക്കും. 82 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ഭവന സമുച്ചയം പണിയാനുള്ള പ്രവൃര്‍ത്തിയും പണിതീരാത്ത വീടുകള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവും നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here